നുറുങ്ങുകൾ 4
നിന്നിലൊരിക്കൽ
സ്നേഹമായിരുന്നു....
പ്രണയമായിരുന്നു...
അന്ന്
നിന്നിലെ
കാമം
തേടി ഞാനലഞ്ഞു !
ഒന്നാകാൻ
കൊതിച്ചപ്പോൾ
നീ
പ്രണയമായിരുന്നു .
അറിഞ്ഞുകൊണ്ടകന്നപ്പോൾ,
പിന്നെയുമടുത്തപ്പോൾ
നീ
കാമമായിരുന്നു .
നിന്നിലിപ്പോൾ
കാമമാണ്......
രതിഭാവമാണ്......
ഇന്ന് നിന്നിലെ
പ്രണയം തേടി ഞാൻ വലഞ്ഞു !
ക്ഷമ
തരു പ്രണയമേ
വയ്യ;
ഇനി
വയ്യ
പ്രണയത്തിൻ പേരിട്ട
കാമം ഭരിക്കുന്ന
മടിത്തട്ടിൽ മയങ്ങുവാൻ.
മടിത്തട്ടിൽ മയങ്ങുവാൻ.
Comments
Post a Comment