Wednesday, June 27, 2018


"പുലർച്ചയ്ക്കെപ്പൊഴോ
 നിന്നിൽ ചാരും നേരത്ത്
 പിണക്കങ്ങളെല്ലാം മറന്നു
 നീ മാറോടണച്ചപ്പോൾ
 എന്നിൽ പെയ്തിറങ്ങിയത്
 നിൻ പ്രണയത്തിൻ പൂമഴ "

Thursday, June 21, 2018

പച്ചപ്പരിഷ്ക്കാരി

ഇടവപ്പാതി തിമിർക്കുമ്പോൾ 
ഇടയ്‌ക്കിടെയോടും മുറ്റത്ത് 
അങ്ങിങ്ങായി ചെറുമുകുളങ്ങൾ 
അടുത്തുചെന്നാലെന്തു രസം!

കൊഴിഞ്ഞുവീണ പറങ്ങാണ്ടികൾ 
കൊതിച്ചുണർന്നു മഴയത്ത് 
പച്ചപ്പരിഷ്ക്കാരി പരിപ്പുകളെ 
പച്ചയ്ക്കുതിന്നാനെന്തു രുചി!

Tuesday, June 12, 2018

പ്രണയം മരണം

കനലുകൾ കത്തുന്നു 
പ്രണയത്തിൻ മാനത്ത് 
പ്രണയത്തിൻ ഫലമോ 
മൃതിയെന്ന് മാധ്യമം 
നേരാണ്; നെറികെട്ട 
അഹംബോധം ഘാതകർ.
പ്രണയങ്ങൾ എരിക്കുന്നു 
തൊലിയുടെ നിറങ്ങളിൽ 
ചോരയുടെ നിറമിന്നും 
ചുവപ്പെന്ന സത്യവും 
എല്ലാമറിയുമ്പോൾ 
ഒരുപിടി ചാരമായ്.

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...