Thursday, August 9, 2018

"കാലം കനിയാത്ത 
പ്രണയമിതെന്നുടെ 
കാത്ത് ഞാനിരിപ്പൂ 
ഈ വഴിത്താരയിൽ"


മൃതി


മരണം മണക്കുന്ന ദിവസങ്ങളെണ്ണുന്നു 
എണ്ണിയാലൊടുങ്ങാത്ത ദിവസങ്ങളിനിയെത്ര
കരുതൽ മരിക്കുന്നു; തഴുകൽ മരിക്കുന്നു 
പ്രണയം മരിക്കുന്നു; പ്രണയിനി ബാക്കിയായ്‌  

വാത്സല്യം മണക്കുന്ന ദിവസങ്ങളെണ്ണുന്നു 
കാഴ്ചകൾക്കപ്പുറം നിറഭേദങ്ങളിനിയെത്ര 
മുലകൾ ചുരത്തുന്നു; മാറോടണയ്ക്കുന്നു 
ഇഷ്ടം കുമിയുന്നു; ഇഷ്ടങ്ങൾ മടിത്തട്ടിൽ 

കാമം നുരയുന്ന കണ്ണുകളെണ്ണുന്നു 
കാണാൻ കൊതിക്കുന്ന കണ്ണുകളെവിടെയോ 
മേനി തളരുന്നു; നാവു കുഴയുന്നു 
രതിയും മരിക്കുന്നു; രീതികൾ ബാക്കിയായ്‌ !

ഇനിയൊരു ജന്മമുണ്ടെങ്കിൽ


ഇനിയൊരു ജന്മമുണ്ടെങ്കിൽ
എന്നരികിലായ് നീയന്ന് വേണം.
എന്നെപ്പൊതിയുന്ന കൈകൾ
ഇളംചൂട് പകരുന്ന സ്നേഹം
വിശപ്പൊന്നടക്കാൻ നീയും
കണ്ണീരും മാറുന്നു ചിരിയായ്
നീയടുത്തണയുമ്പോൾ തന്നെ.
എന്നെയാദ്യമറിഞ്ഞതും നീയേ
ഞാനാദ്യം വിളിച്ചതും നിന്നെ.
നീ മാത്രം മാത്രമേയുള്ളൂ
എൻ ചങ്കിന്റെ പിടപ്പുമറിവോൾ.
അമ്മയെന്നത്രെ നിന്റെ പേര്
ഞാൻ നിന്റെ ജീവന്റെ ഭാഗം
നീയെന്റെ മുജ്ജന്മപുണ്യം .




ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...