നമ്മുടെ
കാഴ്ചകൾ തുടങ്ങുന്നതിന്
മുൻപേ തന്നെ
പലരെന്നെയും
കണ്ടു;
ഞാനും
ചിലരെയും കണ്ടു
നിന്നുടെ
കാഴ്ചയുണ്ടായ മാത്ര സ്വാർത്ഥയായ്
ഞാനും
കാഴ്ചകൾ,
കാഴ്ചക്കാരെണ്ണാനതുണ്ടുവെന്നാകിലും
പ്രണയത്താൽ
എന്നെ ഉന്മത്തയാക്കിയവൾ നീ
മാത്രം
എല്ലാമറിഞ്ഞപ്പോൾ
നീയ്യെത്തിപ്പിടിക്കാവുന്നതിനപ്പുറം
ബന്ധങ്ങൾ,
ബന്ധനങ്ങൾ,
കടമകൾ
പലതുണ്ടുപേരെങ്കിലും
പ്രണയമൊന്നേയുള്ളൂവെനിക്കെന്നു
,
നീയറിയണം
മൗനങ്ങൾകൊണ്ട്
നാം നെയ്ത കിനാക്കൾക്കിന്നു
സ്വർണത്തിൻ അലുക്കുകൾ കാലത്തിൻ കയ്യൊപ്പിൽ!
No comments:
Post a Comment