Thursday, December 29, 2016

നുറുങ്ങുകൾ 4


നിന്നിലൊരിക്കൽ
സ്നേഹമായിരുന്നു....
പ്രണയമായിരുന്നു...
അന്ന് നിന്നിലെ
കാമം തേടി ഞാനലഞ്ഞു !

ഒന്നാകാൻ കൊതിച്ചപ്പോൾ
നീ പ്രണയമായിരുന്നു .
അറിഞ്ഞുകൊണ്ടകന്നപ്പോൾ,
പിന്നെയുമടുത്തപ്പോൾ
നീ കാമമായിരുന്നു.!

നിന്നിലിപ്പോൾ
കാമമാണ്......
രതിഭാവമാണ്......
ഇന്ന് നിന്നിലെ
പ്രണയം തേടി ഞാൻ വലഞ്ഞു !

ക്ഷമ തരു പ്രണയമേ
വയ്യഇനി വയ്യ
പ്രണയത്തിൻ പേരിട്ട
കാമം ഭരിക്കുന്ന 
മടിത്തട്ടിൽ മയങ്ങുവാൻ!



Monday, October 24, 2016

നമ്മൾ


സ്വപ്നത്തിൽ കണ്ട മുഖമല്ല
നിശ്ചയം......
പ്രണയമെന്നിൽ കോറിയ
ആത്മാവ്.......
നിശിതമെന്നിൽ വിതച്ച
വിരഹവും......
കുറച്ചതില്ല ഒട്ടുമെൻ
പ്രണയവും.....
അറിക ഇന്നീ വൈകിയ
വേളയിൽ......
മൂക്കുകയർ മുറുകുന്നതറിഞ്ഞിട്ടും
അറിയാതെ.....
കാലം വിതച്ച വേർപാട്
തിരുത്തുവാൻ.....
അറിയാതെ വരുത്തിയതക്ഷര
പിശകതും ......
എല്ലാമറിയുമ്പോൾ നാമെന്ന
സത്യവും......
വിരലുകൾ കോർത്തിനിയൊന്നായ്
നടന്നിടാം.



നുറുങ്ങുകൾ 3

ഇന്നലെകളിലെ ഇന്നിൽ
ചേരാൻ മറന്ന നാം
ഇന്നുകളുടെ നിഴലിൽ
ഇന്നും നാളെയും പരതുന്നു
കൈവിട്ട ഇന്നിൻറെ
ഗദ്ഗദം ബാക്കിയായി
ഇനി നാളെതൻ മടിത്തട്ടിൽ ......

ഒരു ആവലാതി

കേരളം കത്തുന്നു
പൊള്ളുന്ന ചൂടിൽ
കുടിവെള്ളപ്പൈപ്പിൽ
കാലം നോക്കിവരുന്ന
നീർച്ചാലുകൾ ആശ്വാസം
പച്ചപ്പരിഷ്‌ക്കാരി
എസിയും കണ്ടുമടുത്തു
ബാങ്കുകൾക്ക് പുത്തൻ ഇരകൾ
പുതുലോണുകൾ
കറണ്ട് ബില്ലടക്കാനും
ഇനിവരും സർക്കാർ
ഈ ലോണും എഴുതിത്തള്ളുമോ !

Friday, August 5, 2016

നുറുങ്ങുകൾ 2

അകലാനാകില്ലെന്ന
സത്യമെന്ന നോവ്
ഒന്നായെങ്കിലെന്ന
സ്വപ്നമെന്നും ബാക്കി
ഇണചേർന്നിരുന്ന
നിമിഷങ്ങൾ സ്വർഗ്ഗം
പണിയാതെപോയ
മൺകുടിലിൽ ശേഷം
മെഴുകാൻ മറന്ന
തറയിൽ ശിവപാർവതി .

നുറുങ്ങുകൾ 1

പഴികളൊക്കെയും
കയ്യെത്തുംദൂരത്തില്ലയെന്ന
നിരാശയുളവാക്കിയവ.
യാത്രകളെല്ലാം നിന്നിൽ
തുടങ്ങി നിന്നിലൊടുങ്ങുന്നു.
നീ കാണാത്ത നിഴലായ്
അറിയാത്ത സ്പർശമായ്.
സന്ധ്യയുടെ ചെമപ്പിൽ
ഒടുക്കം നിന്നിലെ സിന്ദൂരമായ്.

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...