Tuesday, October 30, 2018

തുള്ളിക്കൊരുകുടം പേമാരി പെയ്യുമ്പോൾ
മനസ്സിനകത്തൊരു കുളിരുമഴ 
മാനത്താകെ കാർമുകിൽ കാണുമ്പോൾ 
മയിലുകൾ നൃത്തം വയ്ക്കുന്നു 
അമ്മക്കിളിയുടെ നനഞ്ഞൊട്ടിയ ചിറകിൻകീഴെ
കുഞ്ഞിക്കിളികൾ പറ്റം കൂടുന്നു!  

Tuesday, October 16, 2018

പ്രളയം


പ്രളയച്ചൂടൊഴിയുന്നു
പുറമേ,യതെങ്കിലും
ഉള്ളിന്നും പിടയുന്നു
വീടതു കാണവേ.
നഷ്ടത്തിൻ കണക്കുകൾ
എടുക്കാൻ ഒരു ചിലർ
നഷ്ടങ്ങളോർക്കാൻ
മനസ്സിന്നും ഭയക്കുന്നു
ഉള്ളവനുമില്ലാത്തവനും
പ്രളയത്തിന്നൊരു പോലെ
തൊലിയുടെ നിറവും
ജാതിയും മതവുമൊന്നും
ആരാഞ്ഞതില്ല ഞാൻ
ആ കൈകൾ പിടിച്ചപ്പോൾ.
ഞങ്ങളും നീയുമില്ലാതെ
നാമെന്ന സത്യത്തിൽ ഒന്നായ്
ചിരിച്ചപ്പോൾ, മുത്തുകൾ
പൊഴിയുന്നു; നേരിൻ പുഞ്ചിരി .

Tuesday, October 9, 2018

നീലക്കൊടുവേലി


അരപ്പട്ടിണിയും മനസ്സ് നിറയെ സ്വപ്നങ്ങളുമായി ഒരു ബാല്യംറേഷൻ കിട്ടുന്ന തുച്ഛമായ അരി കിഴി കെട്ടി അരിക്കലത്തിലെ തിളക്കുന്ന വെള്ളത്തിലേക്ക്ഇന്നത്തെ അരിഭക്ഷണം അമ്മ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുചോറ് എന്നത് സ്വപ്നം മാത്രംഈ കിഴി എടുത്തിട്ട് വേണം നാളത്തെ അരിക്കലത്തിലെ തിളക്കുന്ന വെള്ളത്തിലേക്കിടാനും.കഞ്ഞിവെള്ളം വയറ് നിറയെ മോന്താൻ കിട്ടുംഈ പതിവിൽ വീട്ടിലുള്ള ആർക്കും തന്നെ എതിരഭിപ്രായം ഉള്ളതായി കണ്ടിട്ടില്ല.
ഇന്ന് സ്കൂൾ ഇല്ലല്ലോക്ളാസ്സുള്ളപ്പോൾ മാഷ് പറയുന്നത് വിഴുങ്ങി വിഴുങ്ങി വിശപ്പിനെ മറക്കുന്നുഈ ശനിയും ഞായറും കൂടി സ്കൂൾ ഉണ്ടായിരുന്നെങ്കിൽ...! വിജയനോരോന്ന് വെറുതെ ചിന്തിച്ചുകൊണ്ട് ചാണകം മെഴുകിയ തിണ്ണയിലെ പടിയിലിരുന്ന് പുറത്തേക്ക് മിഴികളയച്ചുകൊണ്ടിരുന്നു. “എന്താ കുട്ടാഈ ആലോചിച്ച് കൂട്ടുന്നത്” അമ്മകുട്ടനെന്നേ അമ്മ വിളിക്കൂ.അതിന്റെ കാരണം ഇതുവരെയും വിജയന് മനസിലാക്കാൻ പറ്റിയിട്ടില്ല. “ഒന്നൂല്ലമ്മേ.......ഞാൻ വെറുതെയിങ്ങനെ....” വിജയൻ നേർത്ത ശബ്ദത്തിലൊതുക്കി മറുപടി. “അമ്മേപടീറ്റയിലെ അമ്പഴത്തേന്ന് കായ വല്ലതും വീണിട്ടുണ്ടോന്ന് നോക്കിയിട്ടു വരാംഅമ്മയ്ക്ക് വേണോ” – ചോദ്യവും പുറപ്പെടലുമെല്ലാം എളുപ്പം കഴിഞ്ഞുമകൻ ഓടിയകലുന്നത് നോക്കി അമ്മ നിന്നുമൂന്ന് നാലു തുള്ളി കണ്ണുനീര് ആ തറയ്ക്കും കിട്ടികുട്ടന്റെ ഒട്ടിയ വയറ് കാണുമ്പോൾ അമ്മയ്ക്കാന്തലാണ്.
വല്ലതും കിട്ടിയോ വിജയാ” – തിരിഞ്ഞു നോക്കുമ്പോൾ വടക്കേതിലെ ശിവൻകുട്ടിഇവനെന്തിനാ ഓടിയിങ്ങോട്ട് വന്നത്.ഇനി അവനും പങ്ക് കൊടുക്കണമല്ലോവിജയൻ ശിവൻകുട്ടിയെ നോക്കി വെളുക്കെ ചിരിച്ചുരണ്ടാളും കൂടെ അടർന്നു വീണ പഴുത്ത അമ്പഴങ്ങകൾ പെറുക്കിക്കൂട്ടിഅവധിദിവസങ്ങളിലെ വിശപ്പടക്കലിന് അയൽവീടുകളിലെ മരങ്ങൾ കനിയണമെന്നായിട്ടുണ്ട്. “ഇന്ന് രാവിലെയും വീട്ടിലൊന്നുമില്ലായിരുന്നല്ലേ വിജയാ” – തന്റെ ഒട്ടിയ വയറു തടവിക്കൊണ്ട് ശിവൻകുട്ടി ചോദിച്ചു. “ഉം........ ” വിജയൻ മൂളി.
ഈ വറുതിയൊക്കെ മാറാനൊരു വഴിയുണ്ട്നീയെന്റെകൂടെ നിൽക്കാമോ വിജയാ” -- ശിവൻകുട്ടി പ്രതീക്ഷയോടെ വിജയനെ നോക്കി. “എന്താ സംഭവം കേൾക്കട്ടെ” വിജയൻ പറഞ്ഞുകഴിഞ്ഞ ഓണത്തിന് അമ്മൂമ്മയെ കാണാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു തന്നതാണ്ഈ വറുതിയ്ക്കുള്ള പോംവഴിയാണ് “നീലക്കൊടുവേലി”വിജയൻ അതിശയത്തോടെ ശിവൻകുട്ടിയെ നോക്കി. “നീലക്കൊടുവേലിയോ... അതെന്താ സാധനം?” “എനിക്കുമറിയില്ല.” ശിവൻകുട്ടി തുടർന്നു. “പക്ഷേ ഒന്നറിയാം.നീലക്കൊടുവേലി ഉള്ളിടത്ത് ഐശ്വര്യമായിരിക്കുംഅപ്പോൾ പട്ടിണി കാണില്ലല്ലോ”. “നിന്റെ അമ്മൂമ്മയുടെ കൈയിലുണ്ടോ കൊടുവേലി” വിജയൻ തന്റെ സംശയം ചോദിക്കാതിരുന്നില്ല. “അമ്മൂമ്മയുടെ കയ്യിലില്ലപക്ഷേ എങ്ങനെ കിട്ടുമെന്ന് പറഞ്ഞുതന്നിട്ടുണ്ട്.” വിജയൻ ശിവൻകുട്ടിയോട് ആ രഹസ്യം പറഞ്ഞു.
ഇതത്ര എളുപ്പമല്ലല്ലോ ശിവൻകുട്ടീ……
പട്ടിണി മാറണമെങ്കിൽ എളുപ്പം പറ്റുമോ....... ഇത്തിരി മെനക്കെടണം
ഇന്നെന്തായാലും പറ്റില്ല......അടുത്തയാഴ്ച നമുക്കു നോക്കാം ശിവൻകുട്ടീ....
നീ വരുമല്ലോ അല്ലേ.... അവസാനം പറ്റിക്കരുത്
ഒരാഴ്ചയ്ക്ക് ഒരു വർഷത്തെ ദൈർഘ്യമുള്ളതായി വിജയന് തോന്നിഅങ്ങനെ വെള്ളിയാഴ്ചയായിശിവൻകുട്ടി രാവിലെയും ഓർമ്മിപ്പിച്ചുനീ കാണുമല്ലോ അല്ലേ വിജയാ...
പട്ടിണി മാറുമെങ്കിൽ ഞാനുണ്ടാവും ശിവൻകുട്ടീ....
വിജയൻ വാക്കു കൊടുത്തു
സന്ധ്യയ്ക്ക് ആ കലുങ്കിനടുത്തേയ്ക്ക് വാ.... അപ്പോൾ പറയാം ബാക്കിശിവൻകുട്ടി നടന്നകന്നുസന്ധ്യ മയങ്ങുന്നുഅപ്പൻ വരാറായിട്ടില്ല ഇനിയുംഅനുവാദം വാങ്ങി വിജയൻ കലുങ്കിനെ ലക്ഷ്യമാക്കി നടന്നു. “വേഗം വരണേ കുട്ടാ”ഈ അമ്മയുടെ ഒരു കാര്യംഅമ്മയ്ക്ക് പേടിയാണ്പട്ടിണി മാറുമ്പോൾ പറയാം ഈ നേരത്ത് എവിടെയാ പോയതെന്ന്.
ശിവൻകുട്ടി നേരത്തെ തന്നെ കലുങ്കിൽ ഇടം പിടിച്ചല്ലോകൂടെ ആരാ ഉള്ളത് – തെക്കേതിലെ ഷാജിയാണല്ലോഅവനും കൊടുക്കണമല്ലോശിവൻകുട്ടിയുടെ കയ്യിൽ ഒരു ഉപ്പനുണ്ടായിരുന്നു.
ഇതിനെ എവിടെ നിന്ന് ഒപ്പിച്ചുവിജയൻ ശിവൻകുട്ടിയെ അല്പം ആരാധനയോടെ നോക്കിഷാജി വാഴനാര് ഒപ്പിച്ചിട്ടുണ്ട്.നീയിതിന്റെ കാലൊന്ന് കെട്ടിക്കേ വിജയാ.
വിജയൻ ഉപ്പന്റെ കാലുകൾ കൂട്ടിക്കെട്ടിഅതിനുശേഷം മൂന്നുപേരും കൂടി അതിനെ കലുങ്കിന്റെ ഒരറ്റത്ത് വച്ചുകെട്ടിയിട്ട ഉപ്പന്റെ കെട്ടറുക്കാൻ ഇണ ഉപ്പൻ വനത്തിൽനിന്നും നീലക്കൊടുവേലിയും കൊണ്ടുവരുമെന്നാണ് അമ്മൂമ്മ പറഞ്ഞത്.കെട്ടറുത്തുകഴിയുമ്പോൾ ഉപ്പനെ ഓടിച്ചിട്ടു നീലക്കൊടുവേലി കൈക്കലാക്കണംആരാ രാത്രിയിൽ കാവലിരിക്കുക... അപ്പൻ വന്നാൽപ്പിന്നെ ഇറങ്ങാൻ സമ്മതിക്കില്ലവിജയൻ തന്റെ നിസ്സഹായത പറഞ്ഞുഇന്ന് ഷാജി ഇരുന്നോളുംനീ വിഷമിക്കണ്ട വിജയാശിവൻകുട്ടി പറഞ്ഞു.
കിഴക്ക് വെള്ള കീറുന്നതിനുമുമ്പേ വിജയനും ശിവൻകുട്ടിയും കലുങ്കിനടുത്തേയ്ക്കോടിഷാജിയവിടെ വിഷണ്ണനായി നിൽപുണ്ട്.എന്തു പറ്റി ഷാജീ... ശിവൻകുട്ടി ചോദിച്ചുനീയും നിന്റെ ഒരു നീലക്കൊടുവേലിയും..... എന്തു പറ്റി ഷാജീ... ഇണ ഉപ്പൻ വന്നില്ലേനീയെന്നെക്കൊണ്ടൊന്നും പറയിക്കരുത്.... മേലിൽ ഈ വക കാര്യങ്ങളും പറഞ്ഞ് എന്റടുത്തേക്ക് വരരുത്ശിവൻകുട്ടി മുഖത്തടിയേറ്റതു പോലെ നിന്നുപോയിനമുക്കിതിനെയിനി അഴിച്ചുവിടാം....ഇതിനെ കെട്ടിയിട്ടതു മുതൽ എനിക്കൊരു സമാധാനവുമില്ലായിരുന്നു

വിജയനതിന്റെ കാലിലെ കെട്ടുകളഴിച്ച് ദൂരേയ്ക്ക് പറത്തിവിട്ടു.ഈ പട്ടിണിയൊക്കെ മാറുമ്പോൾ മാറട്ടെ...... 


പ്രണയം

ശരിയാണ്; നിയമാവലികൾ പാലിക്കേണ്ട ഒന്നല്ല പ്രണയം. ഒരു വ്യക്തിക്ക് എതിർലിംഗത്തോട് തോന്നുന്ന ഒരിഷ്ടമോ അല്ലെങ്കിൽ അതിൽ കൂടുതലോ മാത്രമല്ല പ്രണയം. ഒരു മനുഷ്യായുസ്സിൽ ഒരാളോട് മാത്രം തോന്നുന്ന വികാരമാണ് പ്രണയം. ഒരാൾക്കു ഇഷ്ടങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ടാകാം. ഇഷ്ടവും പ്രണയവും രണ്ടും രണ്ടാണ്

ആനന്ദം തേടുന്ന അല്ലെങ്കിൽ ഉണ്ടാക്കുന്ന അവസ്ഥ മാത്രമല്ല പ്രണയം....പ്രണയമെന്നതിൽ പരസ്പരം ഉൾക്കൊള്ളലും മനസ്സിലാക്കലുകളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും കാമവും കണ്ണീരും എല്ലാം ഉണ്ടാകും. ഒരുവൻ എന്നെ എന്നും സന്തോഷിപ്പിച്ചു കൊണ്ടിരുന്നാൽ അവനെന്നോട് പ്രണയമാണെന്നോ ഞാൻ അവനെ പ്രണയിക്കുമോ എന്നില്ല....അവനോട് ഇഷ്ടം തോന്നാം....പക്ഷെ അതൊരിക്കലും പ്രണയമാകണമെന്നില്ല ...

ഇന്നത്തെ തലമുറയിലെ കുട്ടികളിൽ ഒരു നല്ല ശതമാനത്തിനും വീട്ടിലെ ബുദ്ധിമുട്ടുകൾ അറിയിക്കാതെയാണ് രക്ഷിതാക്കൾ വളർത്തുന്നത്.... കുട്ടികൾക്കു എന്തെങ്കിലും ഇഷ്ടം എന്ന് പറയുന്നതിന് മുന്നേ സാധിച്ചു കൊടുക്കാനാണ് കൂടുതൽ പേരും ശ്രമിക്കുക... പെട്ടെന്നൊരു ദിവസം ചെറിയ ഒരാവശ്യം പറഞ്ഞു സാധിക്കാതെയിരുന്നാൽ അപ്പൊ വീട്ടിൽ നിന്നും സ്നേഹം കിട്ടുന്നില്ല എന്ന പരാതികൾ തുടങ്ങുകയായി....പിന്നെ ഓരോ കാര്യത്തിലും അത് സമര്ഥിച്ചെടുക്കാനുള്ള വ്യഗ്രതയാണ്....
അങ്ങനെ ഒരു ദിവസം അവനെ/അവളെ കണ്ടു മുട്ടുന്നു.... അവനോടോ/അവളോട ടുത്തിരുന്നപ്പോൾ മനസ്സിനൊരു സന്തോഷം പോലെ....എന്നെ കേൾക്കാനൊരാൾ, സ്നേഹിക്കാനൊരാൾ എന്ന തോന്നൽ.... അവനെ/അവളെ വീണ്ടും കാണണമെന്ന തോന്നൽ... പതുക്കെ പതുക്കെ കണ്ടുമുട്ടലുകൾ കൂടുന്നു...വീട്ടിൽ നിന്നകലുന്നു....ഒരു ദിവസം അവൻ/അവളില്ലാതെ ജീവിക്കാനാകില്ലെന്ന തോന്നൽ....ഇറങ്ങിപ്പോക്ക്...കല്യാണം....ഒരുമിച്ച് ജീവിതം തുടങ്ങുമ്പോൾ പിന്നെ ഓരോന്നിനും ഇഷ്ടക്കേടുകളായി....എന്നോടിപ്പോൾ ഇഷ്ടമില്ല....എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന തോന്നൽ....ഒന്നുകിൽ വേറെ ബന്ധം....അല്ലെങ്കിൽ തിരിച്ചു പോക്ക്....ആത്മഹത്യ.....ഇതൊന്നുമല്ലെങ്കിൽ സ്ഥിരം വഴക്കുകളുമായി മുന്നോട്ടൊരു ജീവിതം. വളരെക്കുറച്ചുപേർക് മാത്രം പ്രണയം തിരിച്ചറിഞ്ഞ് ആ ജീവിതം മുന്നോട്ട് പോകാൻ കഴിയുന്നു.
പ്രണയമെന്നതിനു ജയമോ പരാജയമോ ഇല്ല....അത് ഒരു മത്സരമല്ല....ഒരു മനസ്സിന്റെ/ഹൃദയത്തിന്റെ തുടിപ്പുകൾ സ്വന്തമെന്നപോൽ മനസ്സിലാക്കാൻ/ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വികാരമാണ്.... വിവാഹം ഒരിക്കലും പ്രണയത്തിന്റെ വിജയമോ പരാജയമോ അല്ല..... വിവാഹം കഴിക്കാൻ പറ്റിയില്ലെങ്കിലും ഒരുമിച്ച് കഴിയാൻ പറ്റിയില്ലെങ്കിലും പ്രണയമുണ്ടെങ്കിൽ അതെന്നുമുണ്ടാകും, ഉള്ളിന്റെയുള്ളിൽ.... പ്രണയിച്ച സ്വന്തമാക്കുന്നതിലും മേലെ നമുക്ക് പ്രിയപ്പെട്ടവർക് എന്തെങ്കിലും കൊടുക്കാൻ കഴിയുമെന്ന തോന്നലിൽ വിവാഹത്തിലെത്താതെ പോകുന്നവരുടെയൊക്കെ പ്രണയം അര്ഥമില്ലാത്തതാകുന്നില്ല. ആ തീരുമാനം ഉൾക്കൊള്ളാൻ കഴിയുന്നിടത്ത് പ്രണയത്തിന്റെ വിട്ടുകൊടുക്കാൻ മാത്രമാണുള്ളത്....
പ്രണയിക്കുന്ന മലയാളിയുടെ ഉള്ളിൽ എന്നും ജയകൃഷ്ണനോടും ക്ലാരയൊടും അല്ലെങ്കിൽ സോളമനോടും സോഫിയയോടുമുള്ള ഇഷ്ടം എന്നുമുണ്ടാവും. പ്രണയം പോലെ മറ്റൊരു ഉൽകൃഷ്ടമായ വികാരമില്ല തന്നെ... പക്ഷെ പ്രണയവും ഇഷ്ടവും വേർതിരിച്ചറിയാൻ കഴിയുമ്പോൾ മാത്രമേ ശരിക്കുള്ള പ്രണയത്തെ ഒരുവന് ഉൾക്കൊള്ളാൻ കഴിയൂ
.

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...