Tuesday, October 9, 2018

പ്രണയം

ശരിയാണ്; നിയമാവലികൾ പാലിക്കേണ്ട ഒന്നല്ല പ്രണയം. ഒരു വ്യക്തിക്ക് എതിർലിംഗത്തോട് തോന്നുന്ന ഒരിഷ്ടമോ അല്ലെങ്കിൽ അതിൽ കൂടുതലോ മാത്രമല്ല പ്രണയം. ഒരു മനുഷ്യായുസ്സിൽ ഒരാളോട് മാത്രം തോന്നുന്ന വികാരമാണ് പ്രണയം. ഒരാൾക്കു ഇഷ്ടങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ടാകാം. ഇഷ്ടവും പ്രണയവും രണ്ടും രണ്ടാണ്

ആനന്ദം തേടുന്ന അല്ലെങ്കിൽ ഉണ്ടാക്കുന്ന അവസ്ഥ മാത്രമല്ല പ്രണയം....പ്രണയമെന്നതിൽ പരസ്പരം ഉൾക്കൊള്ളലും മനസ്സിലാക്കലുകളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും കാമവും കണ്ണീരും എല്ലാം ഉണ്ടാകും. ഒരുവൻ എന്നെ എന്നും സന്തോഷിപ്പിച്ചു കൊണ്ടിരുന്നാൽ അവനെന്നോട് പ്രണയമാണെന്നോ ഞാൻ അവനെ പ്രണയിക്കുമോ എന്നില്ല....അവനോട് ഇഷ്ടം തോന്നാം....പക്ഷെ അതൊരിക്കലും പ്രണയമാകണമെന്നില്ല ...

ഇന്നത്തെ തലമുറയിലെ കുട്ടികളിൽ ഒരു നല്ല ശതമാനത്തിനും വീട്ടിലെ ബുദ്ധിമുട്ടുകൾ അറിയിക്കാതെയാണ് രക്ഷിതാക്കൾ വളർത്തുന്നത്.... കുട്ടികൾക്കു എന്തെങ്കിലും ഇഷ്ടം എന്ന് പറയുന്നതിന് മുന്നേ സാധിച്ചു കൊടുക്കാനാണ് കൂടുതൽ പേരും ശ്രമിക്കുക... പെട്ടെന്നൊരു ദിവസം ചെറിയ ഒരാവശ്യം പറഞ്ഞു സാധിക്കാതെയിരുന്നാൽ അപ്പൊ വീട്ടിൽ നിന്നും സ്നേഹം കിട്ടുന്നില്ല എന്ന പരാതികൾ തുടങ്ങുകയായി....പിന്നെ ഓരോ കാര്യത്തിലും അത് സമര്ഥിച്ചെടുക്കാനുള്ള വ്യഗ്രതയാണ്....
അങ്ങനെ ഒരു ദിവസം അവനെ/അവളെ കണ്ടു മുട്ടുന്നു.... അവനോടോ/അവളോട ടുത്തിരുന്നപ്പോൾ മനസ്സിനൊരു സന്തോഷം പോലെ....എന്നെ കേൾക്കാനൊരാൾ, സ്നേഹിക്കാനൊരാൾ എന്ന തോന്നൽ.... അവനെ/അവളെ വീണ്ടും കാണണമെന്ന തോന്നൽ... പതുക്കെ പതുക്കെ കണ്ടുമുട്ടലുകൾ കൂടുന്നു...വീട്ടിൽ നിന്നകലുന്നു....ഒരു ദിവസം അവൻ/അവളില്ലാതെ ജീവിക്കാനാകില്ലെന്ന തോന്നൽ....ഇറങ്ങിപ്പോക്ക്...കല്യാണം....ഒരുമിച്ച് ജീവിതം തുടങ്ങുമ്പോൾ പിന്നെ ഓരോന്നിനും ഇഷ്ടക്കേടുകളായി....എന്നോടിപ്പോൾ ഇഷ്ടമില്ല....എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന തോന്നൽ....ഒന്നുകിൽ വേറെ ബന്ധം....അല്ലെങ്കിൽ തിരിച്ചു പോക്ക്....ആത്മഹത്യ.....ഇതൊന്നുമല്ലെങ്കിൽ സ്ഥിരം വഴക്കുകളുമായി മുന്നോട്ടൊരു ജീവിതം. വളരെക്കുറച്ചുപേർക് മാത്രം പ്രണയം തിരിച്ചറിഞ്ഞ് ആ ജീവിതം മുന്നോട്ട് പോകാൻ കഴിയുന്നു.
പ്രണയമെന്നതിനു ജയമോ പരാജയമോ ഇല്ല....അത് ഒരു മത്സരമല്ല....ഒരു മനസ്സിന്റെ/ഹൃദയത്തിന്റെ തുടിപ്പുകൾ സ്വന്തമെന്നപോൽ മനസ്സിലാക്കാൻ/ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വികാരമാണ്.... വിവാഹം ഒരിക്കലും പ്രണയത്തിന്റെ വിജയമോ പരാജയമോ അല്ല..... വിവാഹം കഴിക്കാൻ പറ്റിയില്ലെങ്കിലും ഒരുമിച്ച് കഴിയാൻ പറ്റിയില്ലെങ്കിലും പ്രണയമുണ്ടെങ്കിൽ അതെന്നുമുണ്ടാകും, ഉള്ളിന്റെയുള്ളിൽ.... പ്രണയിച്ച സ്വന്തമാക്കുന്നതിലും മേലെ നമുക്ക് പ്രിയപ്പെട്ടവർക് എന്തെങ്കിലും കൊടുക്കാൻ കഴിയുമെന്ന തോന്നലിൽ വിവാഹത്തിലെത്താതെ പോകുന്നവരുടെയൊക്കെ പ്രണയം അര്ഥമില്ലാത്തതാകുന്നില്ല. ആ തീരുമാനം ഉൾക്കൊള്ളാൻ കഴിയുന്നിടത്ത് പ്രണയത്തിന്റെ വിട്ടുകൊടുക്കാൻ മാത്രമാണുള്ളത്....
പ്രണയിക്കുന്ന മലയാളിയുടെ ഉള്ളിൽ എന്നും ജയകൃഷ്ണനോടും ക്ലാരയൊടും അല്ലെങ്കിൽ സോളമനോടും സോഫിയയോടുമുള്ള ഇഷ്ടം എന്നുമുണ്ടാവും. പ്രണയം പോലെ മറ്റൊരു ഉൽകൃഷ്ടമായ വികാരമില്ല തന്നെ... പക്ഷെ പ്രണയവും ഇഷ്ടവും വേർതിരിച്ചറിയാൻ കഴിയുമ്പോൾ മാത്രമേ ശരിക്കുള്ള പ്രണയത്തെ ഒരുവന് ഉൾക്കൊള്ളാൻ കഴിയൂ
.

2 comments:

  1. i think the beauty of the background image of your blog page will blend well with the emotion of this post!!

    ReplyDelete

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...