Wednesday, July 11, 2018

പ്രണയത്തിൽ കുളിച്ചൊരു മാഷ്

ഏറ്റവും പ്രിയപ്പെട്ട മാഷിനെപ്പറ്റി പറയണമെങ്കിൽ ഒരു 10 - 20 വർഷങ്ങൾക് പുറകിലേക്ക് ഒരു യാത്ര നടത്തേണ്ടി വരുംഏഴാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷയിലെ സയൻസിന്റെ 13 മാർക്ക് നേടിയുള്ള ദയനീയ തോൽവിക്ക് ശേഷം ഇനി ട്യുഷന് പോകില്ല എന്ന എന്റെ നിലപാടിൽ ഉറച്ചു നില്ക്കാൻ പറ്റാതെയായിഅങ്ങനെയാണ് വിദ്യാപീഠത്തിൽ വെക്കേഷൻ ക്ലാസ്സിലേയ്ക് വീട്ടിൽ നിന്ന് കൊണ്ടുപോയി ചേർത്തത്.


ട്യൂഷൻ സെന്ററുകളെപ്പറ്റി അത്ര നല്ല അഭിപ്രായമല്ലാതിരുന്നതുകൊണ്ട് ഞാൻ മെച്ചപ്പെടുമെന്ന  വലിയ പ്രതീക്ഷകളൊന്നും തന്നെയില്ലായിരുന്നു ഉള്ളിൽ.പക്ഷെ എന്റെ ധാരണകളെ മാറ്റിമറിക്കുന്ന ഒരു കൂടായിരുന്നു അവിടംഒരു സ്ഥാപനമെന്നതിലുപരി ഒരു കുടുംബമായിരുന്നുചേട്ടനും ചേട്ടത്തിയും മൂന്ന് അനിയന്മാരുമായി ഒരു കൂട്എല്ലാവരുമായും ഞങ്ങൾ ഓരോരോരുത്തർക്കും ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്....ഞങ്ങളിലെ ഒരു ചെറിയ ഭാവമാറ്റം പോലും തിരിച്ചറിയുന്നഉള്ളറിയുന്ന ഒരു കൂട്അവിടുത്തെ ഓരോരുത്തർക്കും ഓരോ മാനറിസങ്ങൾപ്രത്യേകതകൾ ഉണ്ടായിരുന്നു

മലയാളം പഠിപ്പിക്കാനായി വന്നത് രഘു സാർ ആയിരുന്നുകെട്ടും മറ്റും തന്നെ ആകെ എന്തോ ഒരു പ്രത്യേകതസാറാണെന്നുള്ള ഒരു ഭാവവും ഇല്ലഎല്ലാരുടെയും കൂട്ടത്തിൽ കൂടുംഅപ്പോഴും എം ഫില്ലിനു പഠിക്കുവായിരുന്നതുകൊണ്ട് എന്നുമൊന്നും രഘു സർ ഉണ്ടാവാറില്ലസാറിനു അക്ഷരങ്ങളോട് ഒരു വല്ലാത്ത പ്രണയമുള്ളതുപോലെയായിരുന്നുഗദ്യങ്ങളും പദ്യങ്ങളുമൊന്നും സാറ് പഠിപ്പിക്കുമ്പോൾ പാഠങ്ങളായി തോന്നിയിട്ടില്ലഓരോ പദ്യങ്ങളും ആ വൃത്തത്തിന്റെ ഭംഗിയിൽ ഞങ്ങളുടെ മനസ്സിലേയ്ക് ഒരു പറിച്ചു നടലായിരുന്നുശബ്ദസൗകുമാര്യം കൊണ്ടല്ലമറിച്ചു ഓരോ പാഠങ്ങളും അനുഭവവേദ്യമാക്കാൻ സാറിനു ഒരു പ്രത്യേക കഴിവ് തന്നെയുണ്ടാരുന്നു.

"നളിനമിഴിമാർക്കെല്ലാം 
നട പഠിപ്പാൻ 
മൃദുലളിതം മദലുളിതം  
ഇതു കളിയല്ലേ 
അംഗനമാർ മൗലേ ബാലേ 
ആശയെന്തയുതേ "

ഹംസവും ദമയന്തിയുംഭാരതപര്യടനത്തിലെ യുദ്ധനീതികൾപ്രസംഗകല ഒക്കെ ഒക്കെ ഇപ്പോഴും കാതുകളിൽ സാറിന്റെ വായ്ത്താരികൾ കേൾക്കുന്ന പോലെമുൻബഞ്ചിലെ സ്ഥിരം സാന്നിധ്യമായിരുന്ന എനിക്ക് സാറുമായി വഴക്കു കൂടാനുള്ള അവസരങ്ങളും ഏറെയായിരുന്നുവെറുതെ ശുണ്ഠി പിടിപ്പിക്കുക എന്നതിൽ കവിഞ്ഞു ഒന്നും അതിലുണ്ടായിരുന്നില്ല.  ആ ക്ലാസ് വിട്ടിറങ്ങിപ്പോകുമ്പോൾ ചുണ്ടിൽ ചിരി പടർത്താനുള്ള വായ്പ്പോരുകൾസാറിനു ആൺമേൽക്കോയ്മയോ എനിക്ക് പെൺമേൽക്കോയ്മയോ ഇല്ലാതിരുന്നിട്ടും അതിലായിരുന്നു വഴക്കുകൾ കൂടുതലും. "ഭാരതസ്ത്രീകൾ തൻ പാവശുദ്ധിഎന്ന് കളിയാക്കുമ്പോൾ തന്നെ ആണുങ്ങൾ മൈതാനമാനസന്മാരായതുകൊണ്ടാണ് അവരുടെ മനസ്സിൽ ഒത്തിരി പെണ്ണുങ്ങളെ കൊള്ളിക്കാൻ പറ്റുന്നതെന്നും തമാശരൂപേണ സമർത്ഥിക്കാൻ സാറ് വിരുതനായിരുന്നു.

എന്നിൽ അക്ഷരങ്ങളോടുള്ള കൗതുകം ഏറാൻ രഘു സാറ് വഹിച്ച പങ്കു തീരെ ചെറുതല്ലവാട്സപ്പും ഫേസ്ബുക്കുംസ്മാർട്ഫോണുകളും കൊച്ചുകുട്ടികളെപ്പോലും അടക്കി വാഴുന്ന ഈ കാലത്ത് ഇതൊന്നുമില്ലാത്ത പച്ചയായ മനുഷ്യൻഫോൺ പോലും അത്യാവശ്യത്തിൽ അധികം ഉപയോഗിക്കാത്ത സാറ് എനിക്കിന്നും കൗതുകം തന്നെയാണ്പതിനേഴുവർഷങ്ങൾക്കിപ്പുറം ഈ അടുത്ത കാലത്ത് സാറിനെ  തിരഞ്ഞു ഫോൺ വിളിച്ചപ്പോഴും അധികം മുഖവുരയൊന്നും വേണ്ടിവന്നില്ല ഈ ശിഷ്യയെ തിരിച്ചറിയാൻ എന്നത് എനിക്ക് അത്ഭുതമായിരുന്നു അതിലേറെ അഭിമാനവുംകാരണം ഇപ്പോഴും സാറ് പഠിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് എന്നെപ്പോലെ അനവധി നിരവധി കുട്ടികളെഇത്രയും വര്ഷങ്ങൾക്ക് ശേഷവും കണ്ടപ്പോൾ അതെ മനസ്സ് നിറഞ്ഞ ചിരിഅടുപ്പം....അതാണ് ഞങ്ങളുടെ രഘു സാറ്.




4 comments:

  1. more than the story the style of writing is really captivating..
    and i just wonder if you can read it well given the font n background color

    ReplyDelete

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...