ഇനിയൊരു
ജന്മമുണ്ടെങ്കിൽ
എന്നരികിലായ്
നീയന്ന് വേണം.
എന്നെപ്പൊതിയുന്ന
കൈകൾ
ഇളംചൂട്
പകരുന്ന സ്നേഹം
വിശപ്പൊന്നടക്കാൻ
നീയും
കണ്ണീരും
മാറുന്നു ചിരിയായ്
നീയടുത്തണയുമ്പോൾ
തന്നെ.
എന്നെയാദ്യമറിഞ്ഞതും
നീയേ
ഞാനാദ്യം
വിളിച്ചതും നിന്നെ.
നീ
മാത്രം മാത്രമേയുള്ളൂ
എൻ
ചങ്കിന്റെ പിടപ്പുമറിവോൾ.
അമ്മയെന്നത്രെ
നിന്റെ പേര്
ഞാൻ
നിന്റെ ജീവന്റെ ഭാഗം
നീയെന്റെ
മുജ്ജന്മപുണ്യം .
more than the words
ReplyDeleteit s the emotion..
:)
Delete